വന്യമൃഗശല്യത്തിനെതിരേ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച്
1487815
Tuesday, December 17, 2024 6:04 AM IST
നിലമ്പൂര്‍: വന്യമൃഗശല്യം ഫലപ്രദമായി തടയാന്‍ നടപടിയെടുക്കാത്ത സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും അനാസ്ഥക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംഘടന സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക, നാട്ടിലിറങ്ങിയവയെ കൈകാര്യം ചെയ്യാന്‍ കര്‍ഷകരടക്കം നാട്ടുകാര്‍ക്കുള്ള വിലക്ക് ഒഴിവാക്കുക, മൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ടവര്‍ക്കും ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കുക, ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം ഇല്ലാതാക്കുക, ബഫര്‍ സോണ്‍ പുന:ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വന്യമൃഗങ്ങള്‍ നാട്ടില്‍ സ്വൈര്യവിഹാരം നടത്തുമ്പോള്‍ വനംവകുപ്പ് പരിഹാര നടപടികള്‍ സ്വീകരിക്കുന്നില്ലന്നും കുറുക്കോളി മൊയ്തീന് എംഎല്‍എ പറഞ്ഞു.
സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
പി.കെ. ബഷീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ലുക്മാന് അരീക്കോട്, ജില്ലാ ഖജാന്‍ജി ബഷീര്‍ മുതുവല്ലൂര്‍, സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്, അബ്ദുറഹിമാന് കാരാട്ട്, ഉമ്മര്‍ പാണ്ടിക്കാട്, അഹമ്മദ് കുട്ടി ആയോലി, പ്രഫ. മുഹമ്മദ്കുട്ടി, ചെമ്മല മുഹമ്മദ് ഹാജി, കുന്നുമ്മല്‍ സൈതലവി, കൊമ്പന് ഷംസു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് കര്‍ഷക സംഘം നേതാക്കള്‍ ഡിഎഫ്ഒക്ക് നിവേദനവും നല്കി.