മലപ്പുറം വൈഎംസിഎ ക്രിസ്മസ് കരോള്‍ സന്ധ്യ സംഘടിപ്പിച്ചു
1487817
Tuesday, December 17, 2024 6:04 AM IST
മലപ്പുറം: മലപ്പുറത്തെ വിവിധ ക്രിസ്തീയ ദേവാലയങ്ങളുടെ സഹകരണത്തോടെ വൈഎംസിഎ എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ സംഘടിപ്പിച്ചു. ഊരകം സെന്റ് അല്‍ഫോന്‍സ സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ കരോള്‍സന്ധ്യ ഉദ്ഘാടനം ചെയ്തു.
സ്നേഹവും സഹോദര്യവും വറ്റാത്ത ഉറവിടമായി മനുഷ്യമനസുകള്‍ മാറട്ടെയെന്നും ക്രിസ്മസ് കാലം അതിനുള്ള ഒരുക്കത്തിന്റെ നാളുകള്‍ ആകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വൈഎംസിഎ പ്രസിഡന്റ് എ.ജെ.ആന്റണി അധ്യക്ഷത വഹിച്ചു ഫാ. ജോണ്‍ദാസ് സെന്റ് ജോണ്‍ ലൂഥറന്‍ ചര്‍ച്ച്, ഫാ. അജിത്ത് വര്‍ഗീസ് ജെറുസലേം മാര്‍ത്തോമ ചര്‍ച്ച്, വൈഎംസിഎ സെക്രട്ടറി ബിജു മാത്യു, ഗ്ലാഡ്സ്റ്റിന്‍ സന്തോഷ്, ലില്ലി ആന്റണി, മാത്യു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ക്രിസ്തീയ ദേവാലയങ്ങളിലെ ക്വയര്‍ ഗ്രൂപ്പുകളുടെ കരോള്‍ ഗാനങ്ങളും ക്രിസ്മസ് പാപ്പ സന്ദര്‍ശനവും സൈലന്റ് നൈറ്റ് പ്രയറൂം കരോള്‍ സന്ധ്യക്ക് മാറ്റുകൂട്ടി.