തമിഴ്നാട് സ്വദേശി മരിച്ച നിലയില്‍
1487683
Monday, December 16, 2024 10:22 PM IST
എടക്കര: തമിഴ്നാട് സ്വദേശിയായ മധ്യവയസ്കനെ എടക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തുറപ്പള്ളി സ്വദേശി മണി ആണ് എടക്കര കാറ്റാടിയില്‍ പുന്നപ്പുഴയുടെ തീരത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ മരിച്ചത്.
തിങ്കളാഴ്ച രാവിലെ കാടുവെട്ടി തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 60 വയസ് തോന്നിക്കുന്ന ഇയാളുടെ മൃതദേഹത്തിന് ഒന്നിലേറെ ദിവസം പഴക്കമുണ്ട്.
എടക്കര എസ്ഐ എ.ആര്. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വര്‍ഷങ്ങളായി എടക്കരയില്‍ കൂലിവേല ചെയ്തുവരികയായിരുന്നു മണി.