കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാര്
1487556
Monday, December 16, 2024 6:12 AM IST
കരുവാരകുണ്ട്: കാളികാവ് ബ്ലോക്ക്തല കേരളോത്സവത്തിൽ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാരായി.
തുവൂര്‍ ജിഎല്‍പി സ്കൂളില്‍ നടന്ന കലാമത്സരങ്ങളോടെയാണ് കേരളോത്സവം സമാപിച്ചത്. 285 പോയിന്റ് നേടിയാണ് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് ഓവറോള്‍ നേടിയത്.
സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു. ഏഴ് പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം മത്സരാര്‍ഥികളാണ് പങ്കെടുത്തത്. സമാപനത്തിന്റെ ഭാഗമായി ടൗണ്‍ മുതല്‍ സ്കൂള്‍ വരെ വിളംബര റാലിയും നടന്നു. മല്സരാര്ഥികള്, വിവിധ ക്ലബ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ജിഎല്‍പി സ്കൂളില്‍ കലാമത്സരങ്ങൾ
അരങ്ങേറി. 22 ഇനങ്ങളിൽ രണ്ട് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. കാളികാവ് രണ്ടാം സ്ഥാനവും തുവൂര്‍ മൂന്നാം സ്ഥാനവും നേടി. ക്ലബ് അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പുന്നക്കാട് സദ്ഗമയ ആണ് ചാമ്പ്യന്മാര്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു സമ്മാനദാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നസീമ ബീഗം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. ജസീന, ഷിജിമോള്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ റഫീഖ മറ്റത്തൂര്‍, എം.ലത്തീഫ്, എ.കെ.മുഹമ്മദാലി, അംഗങ്ങളായ സി.കെ. ബഷീര്‍, പി. ശ്രീജ, ബിജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എ.ജലീല്‍, എന്‍.കെ.നാസര്‍, ബിഡിഒ സുനില്‍ കുമാര്‍, ഫര്ഹാന് കുട്ടത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.