വനിതാ സംരംഭകരുടെ പ്രദർശനത്തിന്റെ രണ്ടാംഭാഗം ഉദ്ഘാടനം
1531644
Monday, March 10, 2025 6:00 AM IST
പെരിന്തൽമണ്ണ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ഐഎംഎ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാ സംരംഭകരുടെ പ്രദർശനത്തിന്റെ രണ്ടാംഭാഗം പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ നടത്തി.
പത്തിലധികം സ്റ്റാളുകൾ സജ്ജമാക്കിയിരുന്നു. ഐഎംഎ വനിതാ വിഭാഗം സംസ്ഥാന ചെയർപേഴ്സണ് ഡോ. അശോക വത്സല ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ഗവണ്മെന്റ് സ്കൂളിലെ റിട്ട. അധ്യാപിക സതീദേവി, അഡ്വ. ഇന്ദിരനായർ, മൗലാന ഹോസ്പിറ്റലിലെ ഇഎൻടി സർജൻ ഡോ. ഹേമ ശശിധരൻ, പാലിയേറ്റീവ് വോളണ്ടിയർ റംസീന എന്നിവരെ ആദരിച്ചു. ഐഎംഎ വനിതാ വിഭാഗം ചെയർപേഴ്സണ് ഡോ. നിഷ മോഹൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ.ശരണ്യ രത്നാകരൻ, ഐഎംഎ പ്രസിഡന്റ് ഡോ. സന്തോഷ്, സെക്രട്ടറി ഡോ. എം. ജീത്ത്, ഡോ.വി.യു.സീതി, ഡോ. കെ.എ. സീതി, ഡോ. സാമുവൽ കോശി, ഡോ. കൊച്ചു.എസ്. മണി, ഡോ. സൗമ്യ സത്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 150 ലധികം പേർ പങ്കെടുത്തു.