അങ്കണവാടി, ഹെൽപ്പർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി
1531640
Monday, March 10, 2025 5:53 AM IST
മഞ്ചേരി: വനിതാ ശിശുവികസന വകുപ്പ് നൽകുന്ന 2023- 24 വർഷത്തെ അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന അവാർഡിൽ മികച്ച അങ്കണവാടിയായി തെരഞ്ഞെടുത്ത മഞ്ചേരി നഗരസഭയിലെ വേട്ടേക്കോട് അങ്കണവാടി പുരസ്കാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാറിൽ നിന്ന് മഞ്ചേരി നഗരസഭാ ചെയർപേഴ്സണ്‍ വി.എം.സുബൈദ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൽസി ടീച്ചർ, വാർഡ് കൗണ്‍സിലർ കുമാരി, അങ്കണവാടി ടീച്ചർ നളിനീരത്നം എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സംസ്ഥാനത്തെ മികച്ച ഹെൽപ്പറായി തെരഞ്ഞെടുത്ത നഗരസഭയിലെ ചന്തക്കുന്ന് അങ്കണവാടിയിലെ പി.ശാന്തകുമാരിയും പുരസ്കാരം ഏറ്റുവാങ്ങി. കൗണ്‍സിലർമാരായ എം.കെ. മുനീർ, ജസീനാബി അലി, ഷറീന ജവഹർ എന്നിവർ സംബന്ധിച്ചു.