മെഡിക്കൽ സ്റ്റോറിൽ തീപിടിത്തം
1531981
Tuesday, March 11, 2025 7:49 AM IST
പൂക്കോട്ടുംപാടം: കവളമുക്കട്ടയിൽ മെഡിക്കൽ സ്റ്റോർ തീപിടിച്ച് നശിച്ചു. 14 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ചുള്ളിയോട് ഏലക്കല്ല് മൂത്താലി മുഹമ്മദ് റഫീഖിന്റെ ഉമടസ്ഥതയിലുള്ള എംഎസ് മെഡിക്കൽസ് ആണ് കത്തിനശിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
രാവിലെ ജോലിക്കിറങ്ങിയ റബർ ടാപ്പിംഗ് തൊഴിലാളികളാണ് കടയിൽ തീ പടരുന്നത് കണ്ടത്. മരുന്നുകൾ, ഫർണിച്ചർ, ഫ്രിഡ്ജ്, സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകളും കത്തിനശിച്ചു. തുടർന്ന് നാട്ടുകാരും നിലന്പൂർ അഗ്നിരക്ഷാ സേനയും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീ പടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.