ബൈക്കും കാറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു
1531117
Saturday, March 8, 2025 10:28 PM IST
എടപ്പാൾ: എടപ്പാൾ നീലിയാട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. വട്ടംകുളം പരിയപുറം സ്വദേശി ഐക്കരവളപ്പിൽ സുരേഷ് (53) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയാണ് അപകടം. എടപ്പാൾ ഭാഗത്ത് നിന്ന് വരുന്ന മാരുതി സ്വിഫ്റ്റ് കാറും അലൂർ ഉത്സവം കഴിഞ്ഞു മടങ്ങിവരികയായിരുന്ന സുരേഷ് ഓടിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
സുരേഷിനെ ഉടനെ എടപ്പാളിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുജ. മക്കൾ: വിഷ്ണു, വിജയ്.