കരുവാരകുണ്ടിൽ ലഹരിക്കെതിരേ ജനകീയ കാന്പയിൻ
1531633
Monday, March 10, 2025 5:53 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ലഹരിക്കെതിരേ ജനകീയ കാന്പയിൻ സംഘടിപ്പിച്ചു. പുന്നക്കാട് ജിഎൽപി സ്കൂളിൽ നടന്ന കാന്പയിൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണം, ഏകാംഗ നാടകം തുടങ്ങിയവയാണ് കാന്പയിന്റെ ഭാഗമായി നടന്നത്.
രാസലഹരിക്കെതിരേ അന്തിമ കാഹളം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സിഡിഎസ് പ്രസിഡന്റ് ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാർ, എക്സൈസ് ഇൻസ്പെക്ടർ പ്രകാശ് എന്നിവർ ക്ലാസുകൾ നയിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ടി.കെ. ഉമ്മർ, അംഗങ്ങളായ സ്മിത അനിൽകുമാർ, എൻ. സുഫൈറ, സി. പ്രമീള, കെ. സാജിത, നുഹ്മാൻ പാറമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ലഹരി ഉപയോഗത്തിനെതിരേയുള്ള ബോധവത്കരണം പ്രമേയമാക്കി അഷ്റഫ് മുന്ന അവതരിപ്പിച്ച ഏകാംഗ നാടകവും അരങ്ങേറി.