പോരൂരിൽ ഓപ്പണ്‍ ജിംനേഷ്യം സജ്ജമായി
1531984
Tuesday, March 11, 2025 7:49 AM IST
വണ്ടൂർ: ഉരുളഞ്ചേരി സദ്ഗ്രാമം വയോജന പാർക്കും ഓപ്പണ്‍ ജിംനേഷ്യവും പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ നാടിന് സമർപ്പിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ചടങ്ങിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. മുഹമ്മദ് റാഷിദ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ പി.കെ. ഭാഗ്യലക്ഷ്മി, കെ. ചന്ദ്രദേവി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. വേലായുധൻ, കണ്ണങ്ങടാൻ അഷറഫ്, പി. അയ്യൂബ്, പി. അഷറഫ്, എം. ഇസ്മായിൽ, പി. ബാബുരാജ്, ഡോ. പി. ശിവശങ്കരൻ, ഇ.എം. ദാമോദരൻ നന്പൂതിരി, ജസീം, കെ. സുനിൽ, വി.പി. തുഫൈൽ തുടങ്ങിയവർ പ്രസംഗിച്ചു.