ഹഗ്സ് നോട്ട് ഡ്രഗ്സ് കാന്പയിൻ അങ്ങാടിപ്പുറത്ത്
1531979
Tuesday, March 11, 2025 7:49 AM IST
അങ്ങാടിപ്പുറം: യുവത്വം ലഹരിക്കടിമപ്പെടുന്നതിന് പ്രതിരോധിക്കാൻ ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന "ഹഗ്സ് നോട്ട് ഡ്രഗ്സ്’ നൂറുദിന കാന്പയിന്റെ ഭാഗമായുള്ള ചുമരെഴുത്ത് പ്രചാരണം അങ്ങാടിപ്പുറത്ത് തുടക്കമായി. അങ്ങാടിപ്പുറം മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റി നടത്തിയ ചുമരെഴുത്ത് പ്രചാരണം ജില്ലാ നിർവഹണ സമിതിയംഗം കെ.എസ്. അനീഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സുഹൈൽ ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് കെയർ കോ ഓർഡിനേറ്റർ ഫൈസൽ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ.ടി. ജബ്ബാർ, ഡോ. റൗഫ്, പി.ടി. മാത്യു, സിബി, സൈതലവി മാന്പള്ളി, സലാം വലന്പൂർ, മുജീബ്, അമൽ, സി.പി. മനാഫ്, അഷറഫ് വടക്കേതിൽ തടങ്ങിയവർ പ്രസംഗിച്ചു.