വനിതാ സ്വയരക്ഷാ പരിശീലനം സംഘടിപ്പിച്ചു
1531989
Tuesday, March 11, 2025 7:56 AM IST
മലപ്പുറം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ നേതൃത്വത്തിൽ "ജ്വാല 3.0’ എന്ന പേരിൽ വനിതാ സ്വയരക്ഷാ പരിശീലനം സംഘടിപ്പിച്ചു. മലപ്പുറം എംഎസ്പി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്പി ഫിറോസ് എം. ഷഫീഖ് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരി സി.എച്ച്. മാരിയത്ത്, വനിതാ സംരക്ഷണ ഓഫീസർ ശ്രുതി, സെന്റ് ജെമ്മാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അമല ജോർജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റാശേരി, കോട്ടക്കൽ ആര്യവൈദ്യശാല മാനേജർ പ്രീത വാര്യർ, വനിത ഡ്രൈവിംഗ് സ്കൂൾ ടീച്ചർ വിജയകുമാരി, ഫിറ്റ്നെസ് കോച്ച് സുധ, നാഷണൽ ഷൂട്ടിംഗ് താരം അറഫ ഷെറിൻ, എൽഎസ്ജിഡി അസിസ്റ്റന്റ് ഓഫീസർ ഫത്തീല എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. കെ.എം. മധു, ജെജെബി മെന്പർ ഷജേഷ് ഭാസ്ക്കർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 500 വനിതകൾ പങ്കെടുത്തു. ജനമൈത്രി എഡിഎൻഒ സബ് ഇൻസ്പെക്ടർ അനിൽകുമാർ നന്ദി പറഞ്ഞു. കെ.വത്സല, വി.ജെ സോണിയ മേബിൾ, കെ.സി. സിനി മോൾ എന്നിവർ പരിശീലനം നൽകി.