ബൈക്കും ബസും കൂട്ടിയിടിച്ച് എടക്കര സ്വദേശി മരിച്ചു
1531116
Saturday, March 8, 2025 10:28 PM IST
എടക്കര: ബൈക്കും ബസും കൂട്ടിയിടിച്ച് എടക്കര സ്വദേശിയായ ബിരുദ വിദ്യാർഥി കൊല്ലത്ത് മരിച്ചു. ഉപ്പട ചെന്പൻകൊല്ലി വെള്ളാരംകുന്നിലെ കുന്നത്ത്പറന്പിൽ അബ്ദുൾ റഷീദിന്റെ മകൻ മുഹമ്മദ് റിഷാൻ(22) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നല് മണിക്കാണ് അപകടമുണ്ടായത്. കൊല്ലത്ത് സ്വകാര്യ കോളജിൽ ഡിഗ്രി അവസാന വർഷ വിദ്യാർഥിയായിരുന്നു റിഷാൻ. മാതൃസഹോദരന്റെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയും പഠനം നടത്തുകയുമായിരുന്നു. കടയിൽ നിന്ന് പുറത്തേക്ക് പോയ റിഷാൻ സഞ്ചരിച്ച ബൈക്ക് സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടം.
അപകടശേഷം അബോധാവസ്ഥയിലായ യുവാവ് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്കാരം ഇന്ന് പിതാവിന്റെ നാടായ തിരൂരിൽ നടക്കും. സുനിതയാണ് മാതാവ്. സഹോദരൻ: മുഹമ്മദ് നിഷാൽ.