കുറുക്കന്റെ കടിയേറ്റ് മൂന്നു പേർക്ക് പരിക്ക്
1531260
Sunday, March 9, 2025 5:03 AM IST
അങ്ങാടിപ്പുറം : തിരൂർക്കാട്ട് കുറുക്കന്റെ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്. തിരൂർക്കാട് ഇല്ലത്ത്പറന്പ് പുഴക്കൽ വേലുവിന്റെ ഭാര്യ കാളി(55), തിരൂർക്കാട് പുഴക്കൽ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങതൊടി മജീദ്(58) എന്നിവർക്കാണ് കടിയേറ്റത്.
ഗുരുതര പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. കാളിയും ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്.
ഇവർ ഇന്നലെ രാവിലെ ഒന്പത്മണിയോടെ ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. തിരൂർക്കാട് ശിവക്ഷേത്രത്തിന് പിറകുവശത്തെ വയലിൽ വച്ചാണ് സംഭവം. മജീദിന് അരിപ്രയിൽ വച്ചാണ് കടിയേറ്റത്. പേ പിടിച്ച കുറുക്കനാണ് ഇതെന്ന് സംശയിക്കുന്നു. പിന്നീട് നാട്ടുകാർ ഓടികൂടി കുറുക്കനെ അടിച്ചുകൊന്നു.