സ്കൂളിൽ പുകയില വിരുദ്ധ പ്രതിജ്ഞ
1531257
Sunday, March 9, 2025 5:03 AM IST
മഞ്ചേരി: പുകയിലയില്ലാ വിദ്യാലയ പഞ്ചായത്ത് എന്ന കാന്പയിനിന്റെ ഭാഗമായി പിഎംഎസ്എ പിടിഎം എഎൽപി സ്കൂളിൽ പുകയിലക്കെതിരെ നിയമ ബോർഡ് സ്ഥാപിക്കലും പ്രതിജ്ഞയും നടത്തി.
പ്രധാനാധ്യാപിക സി. സുലൈഖ പുകയില വിരുദ്ധ സന്ദേശ ബോർഡുകൾ ഏറ്റുവാങ്ങി. തൃപ്പനച്ചി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. നാസർ അഹമ്മദ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ഒ. ഉണ്ണികൃഷ്ണൻ, കെ. ജയശ്രീ, സി.ടി. നജ്മ എന്നിവർ ബോധവത്ക്കരണ ക്ലാസെടുത്തു.
വിദ്യാലയവും പരിസരവും പുകയിലരഹിതമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് വിദ്യാലയം.