ഓട്ടോ ഡ്രൈവറുടെ മരണം: മഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
1531259
Sunday, March 9, 2025 5:03 AM IST
മഞ്ചേരി: മലപ്പുറം വെസ്റ്റ് കോഡൂരിൽ ബസ് തൊഴിലാളികളുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ ഒതുക്കുങ്ങൽ സ്വദേശി അബ്ദുൾ ലത്തീഫ് കുഴഞ്ഞു വീണ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ടിബി റോഡിൽ നിന്നാരംഭിച്ച പ്രകടനം സീതി ഹാജി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ സംഗമം മഞ്ചേരി മുൻസിപ്പൽ വൈസ് ചെയർമാൻ വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു.
കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ നൗഷാദ് ആലങ്ങാടൻ, കണ്‍വീനർ സുധീർ അലി, ട്രഷറർ മുഹമ്മദ് പത്തിരിയാൽ, അസ്ലം മുള്ളന്‍പാറ, നസറുദ്ദീൻ, നിഷാദ് താമരത്തൊടി, രാജൻ മേലാക്കം, സമദ് പുല്ലാര എന്നിവർ നേതൃത്വം നൽകി. നൂറുക്കണക്കിന് തൊഴിലാളികൾ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നു.