ഇടശേരി പുരസ്കാരം: കവിതാസമാഹാരങ്ങൾ ക്ഷണിച്ചു
1531261
Sunday, March 9, 2025 5:03 AM IST
മഞ്ചേരി: വക്കീൽ ഗുമസ്തനായിരുന്ന മഹാകവി ഇടശേരിയുടെ സ്മരണക്കായി കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഇടശേരി പുരസ്കാരത്തിന് കവിതാ സമാഹാരങ്ങൾ ക്ഷണിച്ചു. 2022, 23, 24 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അയക്കേണ്ടത്. കവിതാസമാഹാരങ്ങളുടെ മൂന്ന് കോപ്പികൾ പ്രസാധകർക്കും എഴുത്തുകാർക്കും അയക്കാം.
രചനകൾ ജനറൽ സെക്രട്ടറി, കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി, കുറ്റിപ്പുറം പി.ഒ, പിൻ: 679571, മലപ്പുറം ജില്ല, ഫോണ്: 9846661673 വിലാസത്തിൽ മാർച്ച് 30നകം ലഭിക്കണം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇതിനുപുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കവിതാസമാഹാരത്തിന് 5001 രൂപ പ്രോത്സാഹനമായും നൽകും.
എറണാകുളത്ത് മേയ് 9, 10 തിയതികളിൽ ചേരുന്ന കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. രവീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. രാജേന്ദ്രൻ, സി. ജയരാജൻ, സുരാജ് എന്നിവർ അറിയിച്ചു.