മുതിർന്ന കുടുംബശ്രീ പ്രവർത്തകരെ ആദരിച്ചു
1531987
Tuesday, March 11, 2025 7:49 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസിന് കീഴിൽ വനിതാ ദിനാചരണത്തോടനുബന്ധിച്ച് നഗരസഭയിലെ 34 ഡിവിഷനുകളിലെ മുതിർന്ന അയൽക്കൂട്ട അംഗങ്ങളെ ആദരിച്ചു.
ലൈവ് ഹൈ കണ്‍സ്ട്രക്ഷനുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ കാൽനൂറ്റാണ്ടിലേറെ കാലം സ്ത്രീശാക്തീകരണത്തിലൂന്നിയ സാമൂഹിക വികസനത്തിന് നേതൃത്വം നൽകിയ 34 വനിതകളെയാണ് ചെയർമാൻ പി.ഷാജി സ്നേഹോപഹാരം നൽകി ആദരിച്ചത്.
ചടങ്ങിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ്‍ വി.കെ. വിജയ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ്‍ എ.നസീറ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അന്പിളി മനോജ്, പൊതുമരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, മെന്പർ സെക്രട്ടറി ടി. രാജീവൻ, ലൈവ് ഹൈ കണ്‍സ്ട്രക്ഷൻ എച്ച്ആർ ഹെഡ് ബി. മോഹൻദാസൻ, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഷാഹി, കുടുംബശ്രീ ജിആർസി കൗണ്‍സിലർ കെ. ഷീന, ബ്ലോക്ക് കോ ഓർഡിനേറ്റർ അഭിജിത്ത് കൃഷ്ണ, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ പി.കെ. സീനത്ത്, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ എന്നിവർ പ്രസംഗിച്ചു.