ഓട്ടോ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
1531642
Monday, March 10, 2025 6:00 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-ചെർപ്പുളശേരി റൂട്ടിൽ ആനമങ്ങാട് സെൻട്രൽ മദ്രസക്ക് സമീപം ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.
ചെർപ്പുളശേരി മൽമലതൊടി ശിവശങ്കരൻ (70), ശശിധരന്റെ ഭാര്യ അമ്മിണി(55), ചെർപ്പുളശേരി കോലോത്ത് ജയരാജന്റെ ഭാര്യ രമ്യ (35), പെരിന്തൽമണ്ണ കോലോത്ത് ദിവ്യ (ഏഴ്), കോലോത്ത് ജയരാജന്റെ മകൾ വേദ (ഒന്ന്) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.