പെരിന്തൽമണ്ണയിൽ 16.93 കോടിയുടെ വികസന പദ്ധതികൾ
1531988
Tuesday, March 11, 2025 7:56 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ നഗരസഭ കോണ്‍ഫറൻസ് ഹാളിൽ നടത്തി. ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ എ.നസീറ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ പദ്ധതിരേഖ അവതരിപ്പിച്ചു.
വ്യത്യസ്ത മേഖലകളിലായി നടന്ന ഗ്രൂപ്പ് ചർച്ചകൾക്കു ശേഷം വിവിധ മേഖലകളിലായി നഗരസഭയിൽ 16.93 കോടി രൂപയുടെ വികസന പദ്ധതികൾക്ക് സെമിനാർ രൂപം നൽകി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, കൗണ്‍സിലർമാർ, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, മുനിസിപ്പൽ എൻജിനിയർ കെ. നിഷാന്ത്, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പ്രോജക്ട് കോഓർഡിനേറ്റർ സാലിഹ് കിനാതിയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.