ഉമ്മറിനും സുജാതക്കും വൈഎംസിഎയുടെ ആദരം
1531986
Tuesday, March 11, 2025 7:49 AM IST
തേഞ്ഞിപ്പലം: 65-ാം വയസിൽ എഡ്യുക്കേഷനിലും ഇംഗ്ലീഷിലും യുജിസി നെറ്റ് പരീക്ഷ പാസായ ഉമ്മർ അവത്കാട്ടിലിനെയും മ്യൂറൽ പെയിന്റിൽ പ്രശസ്തയായ പി.യു. സുജാതയെയും തേഞ്ഞിപ്പലം വൈഎംസിഎ കോഹിനൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. കോഹിനൂർ ബഥേൽ മാർത്തോമ പള്ളി വികാരി റവ. ജിതിൻ മാത്യു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നല്ല വായനാശീലവും കഠിനാധ്വാനവും ഉള്ളവർക്ക് മാത്രമേ നെറ്റ് പരീക്ഷ പാസാകുവാൻ സാധിക്കുകയുള്ളൂവെന്നും ചിത്രകല ദൈവത്തിന്റെ ദാനമാണെന്നും അതിനെ ശരിയായ വിധത്തിൽ ഉപയോഗിച്ച് നൻമ കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.എൽ.ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. അഗസ്റ്റിൻ, അലോഷ്യസ് ആന്റണി, ഒ.മത്തായി, മുളക്കാംപുള്ളി വർഗീസ്, ഇ.എസ്. മാർഗരേത്ത് എന്നിവർ പ്രസംഗിച്ചു. ഉമ്മർ അവത്കാട്ടിലും പി.യു.സുജാതയും മറുപടി പ്രസംഗം നടത്തി.