കാട്ടാനകൾ വീടിന്റെ ഗേറ്റും മതിലും തകർത്തു
1531609
Monday, March 10, 2025 5:09 AM IST
നിലന്പൂർ: നിലന്പൂർ അകന്പാടത്ത് കാട്ടാനകൾ വീടിന്റെ ഗേറ്റും മതിലും തകർത്തു. അക്രമകാരികളായ കാട്ടാനകളെ മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാർ. അകന്പാടം-എരുമമുണ്ട റോഡിൽ കോരംക്കോട് റോഡിനോട് ചേർന്നുള്ള ആദിലിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് കഴിഞ്ഞദിവസം രാത്രി കാട്ടനകൾ തകർത്തത്. സംഭവ സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. ആദിൽ വിദേശത്താണ്.
നോന്പുകാലമായതിനാൽ മാതാവ് അവരുടെ വീട്ടിലുമായിരുന്നു. രണ്ടാഴ്ച മുന്പ് മണ്ണുപ്പാടത്തും കാട്ടാനകൾ വീടിന്റെ ഗേറ്റും മതിലും തകർത്തിരുന്നു. കാട്ടാനകൾ അക്രമകാരികളായതോടെ ചാലിയാർ പഞ്ചായത്തിലെ ജനങ്ങൾ ഭീതിയിലാണ്. കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.