വന്യജീവി ശല്യം: ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചു
1531637
Monday, March 10, 2025 5:53 AM IST
മണ്ണാർമല: മാനത്ത്മംഗലം - മണ്ണാർമല മാട് റോഡിൽ കാട്ടുപന്നികളും മറ്റും പെട്ടെന്ന് റോഡ് മുറിച്ചു കടക്കുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നതിനാൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് മണ്ണാർമല പൗരസമിതി. യാത്രക്കാരുടെ അറിവിലേക്കായാണ് ബോർഡുകൾ സ്ഥാപിച്ചത്. ഈ റോഡിൽ പുലി സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതാണ്.
കൂടാതെ വാനരശല്യവും തെരുവ് നായ്ക്കളും സാധാരണമാണ്. ജൈവസന്പത്തിന്റെ കലവറയും ഉരുൾപൊട്ടൽ പ്രദേശവുമായ മണ്ണാർമലയിൽ ക്വാറി അനുവദിക്കരുത് എന്ന ആവശ്യവുമായി എട്ട് വർഷമായി നാട്ടുകാർ സമരത്തിലാണ്. കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പൗരസമിതി അറിയിച്ചു.
ബോർഡ് സ്ഥാപിക്കുന്നതിന് പൗരസമിതി ഭാരവാഹികളായ കെ.ബഷീർ, ഹൈദർ തോരപ്പ, സി.പി. റഷീദ്, കെ.ടി. അലി, നിഷാദ് കോഴിശീരി, ഉമ്മർ കോഴിശീരി,അറബി നാസർ, കെ.ടി ഷംസു, കൂളത്ത് അലി എന്നിവർ നേതൃത്വം നൽകി.