ഹഗ്സ് നോട്ട് ഡ്രഗ്സ് കാന്പയിൻ
1531643
Monday, March 10, 2025 6:00 AM IST
എടക്കര: ലഹരിക്കെതിരേ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി നടത്തുന്ന ഹഗ്സ് നോട്ട് ഡ്രഗ്സ് കാന്പയിന് നിലന്പൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നൂറുദിന കാന്പയിന്റെ ഭാഗമായിട്ടുള്ള ചുമരെഴുത്ത് പ്രചാരണത്തിനാണ് എടക്കരയിൽ തുടക്കമായത്.
ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. എടക്കര മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സുലൈമാൻ കാട്ടിപ്പടി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് റിയാസ് എടക്കര, നിഷാദ് പൂക്കോട്ടുംപാടം,
ഇഖ്ബാൽ കാരക്കുന്നൻ, നിഷാദ് മെട്രിക്, ശരീഫ് എടക്കര, നാസർ ചെന്പൻകൊല്ലി, എബിൻ ചെന്പനാൽ, കുര്യൻ, ഷാനവാസ്, റാഫി എടക്കര എന്നിവർ പ്രസംഗിച്ചു.