വനിതകളെ ആദരിച്ചു
1531980
Tuesday, March 11, 2025 7:49 AM IST
ചുങ്കത്തറ: വനിതാദിനത്തിൽ വൈഎംസിഎ മലപ്പുറം സബ് റീജ്യൺ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതകളെ ആദരിച്ചു. കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ജില്ലാ ചെയർമാൻ ഫാ. മാത്യൂസ് വട്ടിയാനിക്കൽ ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ സബ് റീജ്യൺ ചെയർമാൻ സി.എസ്. റെനി അധ്യക്ഷത വഹിച്ചു. ജേക്കബ് തോമസ്, ഫാ. വർഗീസ് തോമസ്, ക്യാപ്റ്റൻ സി.എ. മാത്യു, വനിതാ ഫോറം കണ്‍വീനർ ലില്ലി ആന്റണി, സീമ, ജോളി മത്തായി, സൂസൻ വർഗീസ്, സി.എ. മാത്യു, ജേക്കബ് മാത്യു, ബിജു മാത്യു, വി.കെ. തോമസ്, ജോസഫ് കുഞ്ഞ്, ഫെബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.