ആശാവർക്കർമാർക്ക് ഐക്യദാർഢ്യം
1531646
Monday, March 10, 2025 6:00 AM IST
വണ്ടൂർ: തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റി വണ്ടൂരിൽ പ്രതിഷേധ പ്രകടനം നടത്തി. വനിതാ പ്രവർത്തകരുടെ നേതൃത്വത്തിലാണ് അങ്ങാടിയിൽ പ്രകടനം നടന്നത്.
പ്രതിഷേധ പരിപാടി ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽനാഥ് ഉദ്ഘാടനം ചെയ്തു. ജിജി ഗിരീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. അശോക് കുമാർ, കെ.സി. വേലായുധൻ, അജി തോമസ്, കെ. ഇന്ദിര, ഗിരിഷ് പൈക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.