നിലന്പൂരിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
1531641
Monday, March 10, 2025 6:00 AM IST
നിലന്പൂർ: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവർ മാണൂർ സ്വദേശി അബ്ദുൾ ലത്തീഫ് മരിച്ച സംഭവത്തിൽ നിലന്പൂർ ഓട്ടോറിക്ഷ സംയുക്ത ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കുറ്റക്കാർക്കെതിരേ മാതൃകപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ഏതു വാഹനത്തിൽ യാത്ര ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് യാത്രക്കാരാണെന്നും ആ തീരുമാനം അവർക്ക് വിട്ടുകൊടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആർടിഒ, പോലീസ് എന്നിവർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും പ്രതിഷേധത്തിൽ ആവശ്യമുയർന്നു.
യോഗം അബ്ദുൾ ലത്തീഫിന്റെ നിര്യാണത്തിൽ അനുശോചിച്ചു. റഹീം ചോലയിൽ ഉദ്ഘാടനം ചെയ്തു. റിയാസ് കാവാട് അധ്യക്ഷത വഹിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി നേതാക്കളായ സൈതലവി കുന്നുമ്മൽ, ടി.എം.എസ്. ആഷിഫ് മുഖ്യപ്രഭാഷണം നടത്തി. അഷറഫ് ബാവ, ഫൈസൽ തയ്യിൽ, സുര ചക്കാലകുത്ത്, അഷ്റഫ് ശീലത്ത് എന്നിവർ പ്രസംഗിച്ചു.