ലഹരി മാഫിയകളെ കരുതിയിരിക്കണം: സാദിഖലി തങ്ങൾ
1531639
Monday, March 10, 2025 5:53 AM IST
തിരൂരങ്ങാടി: സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മാഫിയകളെ കരുതിയിരിക്കണമെന്നും നമ്മുടെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
നാട്ടിലും പരിസര പ്രദേശങ്ങളിലും വ്യാപിച്ച ലഹരി ഉപയോഗത്തിനെതിരേയും മാഫിയകൾക്കെതിരെയും മഹല്ല് കമ്മിറ്റികളും സംഘടനകളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും ഉദ്ബോധന പരിപാടികൾ നടത്തണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
തിരൂരങ്ങാടി ദാറുൽഹുദാ റംസാൻ പ്രഭാഷണ പരന്പരയുടെ സമാപന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ ട്രഷറർ കെ.എം. സൈതലവി ഹാജി പുലിക്കോട് അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.
യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറന്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേൽമുറി, ഹംസ ഹാജി മൂന്നിയൂർ, സിദ്ദീഖ് ഹാജി ചെറുമുക്ക്, സി.കെ. മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.