കാട് മൂടിയ പ്രദേശത്ത് തീപിടിത്തം
1531632
Monday, March 10, 2025 5:53 AM IST
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാട് മൂടിയ പ്രദേശത്ത് തീ പടർന്നു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് തീ അണച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ അറുനൂറ് മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വെള്ളാരംകുന്ന് കുടിവെള്ള ടാങ്കിന് സമീപത്തെ കാട് മൂടിയ ഒരേക്കർ സ്ഥലത്താണ് തീ പടർന്നത്. വന്യമൃഗങ്ങളുടെ താവളമാണിവിടം.
വാർഡ് മെന്പർ വിവരമറിയിച്ചതിനെത്തുടർന്ന് ട്രോമാകെയർ അംഗം ഹംസയും സംഘവും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. അപ്പേഴേക്കും ഒരേക്കറിലധികം സ്ഥലത്തെ അടിക്കാടുകൾ പൂർണമായി കത്തിനശിച്ചു. വെള്ളാരംകുന്ന് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ജിഐ ആയതിനാൽ വൻ നഷ്ടം ഉണ്ടായില്ല.
കാലങ്ങളായി കുടിവെള്ള ടാങ്കും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ലഹരി ഉപയോഗിക്കാനായി ഇവിടെ എത്തിയ ആളുകളായിരിക്കും തീയിട്ടതിന് പിന്നിലെന്ന് കരുതുന്നു.