കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്തശേഷം യുവാവ് തൂങ്ങി മരിച്ചു
1460338
Thursday, October 10, 2024 11:00 PM IST
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചു കൊടുത്തശേഷം യുവാവ് തൂങ്ങിമരിച്ചു. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പിറകിലുള്ള കുറ്റിക്കാടിനുള്ളിലെ മരക്കൊമ്പിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൊന്നാനി മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരിച്ചത്. സംഭവത്തിന് മുന്‍പ് രതീഷ് സുഹൃത്തിന് സ്ഥലം ഗൂഗിൾ മാപ്പ് വഴി അയച്ചു കൊടുത്തിരുന്നു.
മൃതദേഹം കുറ്റിപ്പുറത്തെ ഗവൺമെന്റ് ഹോസ്പറ്റലിലെ മോർച്ചറിയിലേക്കുമാറ്റി. സംഭവത്തില്‍ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.