സംഘപരിവാറിനെതിരേ മതപണ്ഡിതരുടെ സംഗമം
1460316
Thursday, October 10, 2024 9:06 AM IST
മലപ്പുറം: മത മൗലികത; അറിയേണ്ടതും പറയേണ്ടതും എന്ന ശീര്‍ഷകത്തില്‍ 13ന് മലപ്പുറത്ത് മതപണ്ഡിതരുടെ നേതൃത്വത്തില്‍ സംഗമം നടത്തുന്നു. അറിയാനും പറയാനുമുള്ള അവകാശത്തെ ചോദ്യം ചെയ്ത് സമൂഹത്തില്‍ ഛിദ്രത വളര്‍ത്തുന്ന സംഘപരിവാറിനെതിരെയുള്ള സംഗമത്തില്‍ പ്രമുഖ പണ്ഡിതര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളിലെയും ജനപങ്കാളിത്തം ഉണ്ടാകും. മതത്തിനും മതേതരത്വത്തിനും പരിഗണന നല്കി രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുന്ന മലപ്പുറത്തുകാരെ തീവ്രവാദികളാക്കാനും കള്ളക്കടത്തുകാരാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയാണ് ലക്ഷ്യം. 13ന് ഉച്ചക്ക് രണ്ടിന് പരിപാടി ആരംഭിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ഉദ്ഘാടനം ചെയ്തു. സമിതി ചെയര്മാന് ഹംസ റഹ്മാനി കൊണ്ടിപറമ്പ് അധ്യക്ഷനായിരുന്നു. സയ്യിദ് ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.