കലോത്സവം ലോഗോ പ്രകാശനം ചെയ്തു
1459925
Wednesday, October 9, 2024 7:05 AM IST
പെരിന്തൽമണ്ണ: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 4, 5, 6, 7 തീയതികളിലായി നടക്കുന്ന പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചുമതലയുള്ള വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ എസ്എംസി. ചെയർമാൻ പി.സുധീർ ബാബു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ. ശ്രീജിത്ത്, കെ. കെ. ജയ (ഹെഡ്മിസ്ട്രസ്), കെ. മധു , പ്രദീപ് കുമാർ, സി. അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥിയ ഇ.പി. ഇർഷാദാണ് ലോഗോ തയാറാക്കിയത്.