മൂത്തേടം ആയുര്‍വേദ ഡിസ്പെന്‍സറി വിദഗ്ധ സംഘം സന്ദര്‍ശിച്ചു
1459281
Sunday, October 6, 2024 5:17 AM IST
എടക്കര: മൂത്തേടം ആയുര്‍വേദ ഡിസ്പെന്‍സറിയെ "നാബ്’ (നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘം ആശുപത്രി സന്ദര്‍ശിച്ചു.
ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. അനൂപ്, ഡോ. ജിതിന്, ഡിപിസി ഡോ. സുനിത, ഡോ. അഞ്ജലിദാസ് എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രി സന്ദര്‍ശിച്ചത്. സാമൂഹ്യാരോഗ്യ നിലവാരം മെച്ചപ്പെടുത്തുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക, വയോജനങ്ങളുടെയും കൗമാരക്കാരുടെയും ആരോഗ്യ സംരക്ഷണത്തില്‍ ഹെല്‍ത്ത് ആന്‍ഡ് വെൽനസ് സെന്ററിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യമാക്കുന്നത്.
കൂടാതെ സ്പോര്‍ട്സ് മെഡിസിന് ഒ.പി, ജീവിതശൈലി രോഗക്ലിനിക്ക്, പൈല്‍സ്, ഫിസ്റ്റുല ക്ലിനിക്കും പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിനായി ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ആയുര്‍വേദ ആശുപത്രികളില്‍ ഒന്നാണ് മൂത്തേടം.