‘വിദ്യാര്‍ഥികള്‍ക്ക് ജീവിത ദര്‍ശനവും ദിശാബോധവും വേണം’
1458137
Tuesday, October 1, 2024 8:28 AM IST
എടക്കര: ഓരോ വിദ്യാര്‍ഥിക്കും ജീവിത ദര്‍ശനവും ദിശാബോധവും ഉണ്ടായിരിക്കണമെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. ചുങ്കത്തറ എംപിഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ "ഗുരുകുലം’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിട്ടപ്പെടുത്തിയതും ശക്തവുമായ ദിശാബോധം ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് വികാസം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പിടിഎ പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ അനുമോദന സന്ദേശം നല്കി. ഫാ. ഡോ. തോമസ് ജോര്‍ജ്, ഫാ. വര്‍ഗീസ് തോമസ്, പ്രിന്‍സിപ്പല്‍ സജി ജോണ്‍, പ്രധാനാധ്യാപിക ജിജി അലക്സാണ്ടര്‍, പി.സി തോമസ്, പ്രഫ. ഡോ. ടി.വി. സക്കറിയ, ആന്‍സി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ആധുനികവത്കരിച്ച ഹൈസ്കൂള്‍, യുപി, എല്‍പി കംപ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ച ഒരു ലക്ഷം രൂപ ചടങ്ങില്‍ കൈമാറി. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച അധ്യാപിക ആന്‍സി ചാക്കോയ്ക്ക് യാത്രയയപ്പും നല്കി.