തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു
1457892
Monday, September 30, 2024 11:24 PM IST
മഞ്ചേരി: തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കാരാപറമ്പ് ന്യൂബസാര്‍ കുഴിയില്ത്തൊടി അലി (63) ആണ് മരിച്ചത്. കാരാപറമ്പ് പന്നിക്കുഴിയില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം.
പ്രവാസിയായിരുന്ന അലി ഏഴ് വര്‍ഷമായി തെങ്ങുക്കയറ്റ തൊഴിലാളിയാണ്. ഇന്നലെ മൂന്ന് തെങ്ങില്‍ കയറി തേങ്ങ വലിച്ചശേഷം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വെള്ളം കുടിച്ചശേഷം വീണ്ടും മറ്റൊരു തെങ്ങില്‍ കയറിയപ്പോഴാണ് വീണത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ആമിന. മക്കള്‍: സഫീറ, ജാഫര്‍, ജാസിറ, നൗഷിം. മരുമക്കള്‍: സാദിഖ്, നബീല്‍, ഹുസ്ന, ഷഹീര്‍. സഹോദരങ്ങള്‍: അബൂബക്കര്‍, കുഞ്ഞുമുഹമ്മദ്, അബ്ദുസലാം, ഹംസ, ഫാത്തിമ, ആയിശ, അസ്മാബി, സഫിയ, ഫൗസിയ.