തകര്‍ന്ന പാതിരിപ്പാടം കലുങ്ക് നന്നാക്കണം: ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ
1457800
Monday, September 30, 2024 5:37 AM IST
എടക്കര: പാലുണ്ട മുണ്ടേരി റോഡില്‍ പാതിരിപ്പാടത്ത് തകര്‍ന്ന കലുങ്ക് അടിയന്തരമായി നന്നാക്കണമെന്നും ഗതാഗതം വഴിതിരിച്ചുവിട്ടതിനാല്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് സമയ നഷ്ടവും ഇന്ധനച്ചെലവും വരുമാന നഷ്ടവും ഉള്‍പ്പെടെ വലിയ പ്രയാസം നേരിടുകയാണെന്നും നിലമ്പൂര്‍ താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
മേഖലയിലെ പ്രധാന റോഡിലെ കലുങ്ക് തകര്‍ച്ച അടിയന്തരമായി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സച്ചിദാനന്ദന് യുകെബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മരുന്നന്‍ ഷൗക്കത്ത്, മുഹമ്മദാലി നവനീത, ബാബു എടക്കര, ഉമ്മര്‍ മൂണ്‍ലൈറ്റ്, എന്‍.കെ. ശിശുപാലന്, മുനീര്‍ വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.