റോഡ് ഉദ്ഘാടനം ചെയ്തു
1457799
Monday, September 30, 2024 5:37 AM IST
മൂര്‍ക്കനാട്: എംഎല്‍എയുടെ 2022-23 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പടിഞ്ഞാറെകുളമ്പ് അങ്കണവാടി-പൂഴിക്കുന്നത്തുപടി റോഡ് മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. കെ.പി. ഹംസ, കെ.ടി. ഹംസ, കെ.ടി.എ. ഖാദര്‍, എം.ടി. റാഫി, ടി. ഹംസ, പി.കെ. സൈനുദീന്‍, കെ.സി. ഏന്തിപ്പ, പി.കെ. സലാഹുദീന്‍, മുഹമ്മദ് മലയില്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.