ചരിത്രരചന സംഗമം നടത്തി
1457798
Monday, September 30, 2024 5:37 AM IST
മങ്കട: വള്ളുവനാടിന്റെ ചരിത്ര വേരുകള്‍ തേടി മങ്കട ഉപജില്ലാ സോഷ്യല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രാദേശിക ചരിത്രരചന ക്യാമ്പും വള്ളുവനാടിന്റെ ആസ്ഥാന ഭൂമികളില്‍ സന്ദര്‍ശനവും നടത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ചരിത്രരചന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി മുഖ്യാതിഥിയായിരുന്നു. ഉപജില്ലാ കണ്‍വീനര്‍ റിയാസ് മങ്കട അധ്യക്ഷത വഹിച്ചു. പ്രാദേശിക ചരിത്രം എങ്ങനെ എഴുതാം എന്ന വിഷയത്തില്‍ എഇഒ പി. മുഹമ്മദ് ഇഖ്ബാല്‍ സെമിനാര്‍ നയിച്ചു. വള്ളുവനാടിന്റെ ഇന്നലെകള്‍ വിഷയത്തില്‍ ഗോപാലന് മങ്കട,
യു.കെ. അബൂബക്കര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സീനത്ത് ടീച്ചര്‍, കെ. ഇസ്ഹാഖ് എന്നിവര്‍ നേതൃത്വം നല്കി. മങ്കട കോവിലകം, ആയിരനാഴിപടി കോവിലകം എന്നിവിടങ്ങളിലേക്ക് പഠന യാത്രയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ. കരീം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.