‘സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് നടപ്പാക്കണം’
1457797
Monday, September 30, 2024 5:37 AM IST
പെരിന്തല്‍മണ്ണ: മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ചുമത്തുന്ന 18 ശതമാനം ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറച്ച് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് എന്ന ലക്ഷ്യം വേഗമാക്കാനും പൊതുജനത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ഓള് കേരള പ്രൈവറ്റ് ജനറല്‍ ഇന്‍ഷ്വറന്‍സ് ഏജന്റ്സ് അസോസിയേഷന് പെരിന്തല്‍മണ്ണയില്‍ നടത്തിയ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ വര്ധനന് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റോയ് ജോണ്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് കണ്‍വീനര്‍ വിന്‍സെന്റ് ഇഗ്നേഷ്യസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വര്‍ഗീസ് രാജു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് അനില്‍ പെരിന്തല്‍മണ്ണ, സെക്രട്ടറി കെ. മുഹമ്മദ്, ട്രഷറര്‍ മനോജ് വേങ്ങാട് ഉള്‍പ്പെടെ 14 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.