ഡിജിറ്റല്‍ സര്‍വേ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ ഭൂവുടമകള്‍ക്ക് അവസരം
1457794
Monday, September 30, 2024 5:37 AM IST
മലപ്പുറം: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേക്കായി ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത പെരിന്തല്‍മണ്ണ താലൂക്കിലെ കുരുവമ്പലം വില്ലേജിന്റെയും തിരൂര്‍ താലൂക്കിലെ ആതവനാട് വില്ലേജിന്റെയും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കി നിയമ പ്രകാരമുള്ള പരസ്യം പ്രസിദ്ധീകരിക്കുകയും അപ്പീലുകളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവ റവന്യൂ ഭരണത്തിന് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ഈ വില്ലേജുകളിലെ ഇനിയും റിക്കാര്‍ഡുകള്‍ പരിശോധിച്ചിട്ടില്ലാത്ത ഭൂവുടമകള്‍ക്ക് അതത് വില്ലേജുകളില്‍ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പ് ഓഫീസുകളില്‍ ഹാജരായി തങ്ങളുടെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ പരിശോധിക്കാവുന്നതും എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കില്‍ പരാതി നല്കാവുന്നതുമാണ്.
ഭാവിയിലുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി എല്ലാ ഭൂവുടമകളും തങ്ങളുടെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. 2024 ഒക്ടോബര്‍ അഞ്ച് വരെ ഈ സൗകര്യം ലഭ്യമാണ്.
ക്യാമ്പ് ഓഫീസുകളുടെ വിലാസം: കുരുവമ്പലം വില്ലേജ് ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസ്, ബഡ്സ് സ്കൂള്‍ ബില്‍ഡിംഗ്, കുണ്ടറയ്ക്കല്‍ പടി, പുലാമന്തോള്‍, ഫോണ്‍: 9495363921. ആതവനാട് വില്ലേജ് ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസ്, ആതവനാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, കരിപ്പോള്, ആതവനാട്, ഫോണ്‍: 9497625846.