പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനം ആഘോഷിച്ചു
1454073
Wednesday, September 18, 2024 4:55 AM IST
മലപ്പുറം: പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ആലോഷം ജില്ലാ പ്രസിഡന്റ് രവി തേലത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 17 മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി വരെ സേവാദിനങ്ങളായി ആചരിക്കും.
രക്തദാനപരിപാടികള്, മെഡിക്കല്‍ ക്യാമ്പുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, നരേന്ദ്രമോദിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ടുള്ള ചിത്രപ്രദര്‍ശനം, വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.നാരായണന്, കെ.രാമചന്ദ്രന്, കെ. കെ. സുരേന്ദ്രന്, ഗീതാ മാധവന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്. രശ്മില്‍നാഥ്, ബി. രതീഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരെ ബിജെപിയിലേക്ക് സ്വീകരിച്ചു.