പബ്ലിക് ഹിയറിംഗ്
1453270
Saturday, September 14, 2024 5:10 AM IST
മലപ്പുറം: നഗരസഭയിലെ മേല്‍മുറി വില്ലേജ് ബ്ലോക്ക് നമ്പര്‍ രണ്ടില്‍ 1065/220, 1065/227, 1065/37, 1065/234, 1065/216 എന്നീ റീസര്‍വെ നമ്പറുകളില്‍പ്പെട്ട ഭൂമിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍ ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിലേക്ക് പബ്ലിക് ഹിയറിംഗ് ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് മലപ്പുറം ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കളക്ടറുടെ അധ്യക്ഷതയിലായിരിക്കും ഹിയറിംഗ്. പദ്ധതിയെക്കുറിച്ച് ആശങ്കയുള്ള സമീപവാസികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ നേരിട്ടോ രേഖാമൂലമോ ഹിയറിംഗ് സമയത്ത് അവതരിപ്പിക്കാം. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ skpcb.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.