പാപ്പനംകോട്ട് ഉത്സവത്തിനു കൊടിയേറി
1546303
Monday, April 28, 2025 6:46 AM IST
നേമം: പാപ്പനംകോട് പട്ടാരത്ത് ശ്രീചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനു തന്ത്രി വടക്കൻ പറവൂർ രാകേഷ് കൊടിയേറ്റി. മേൽശാന്തി ഷാൻപോറ്റി, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഉത്സവനാളുകളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ കലാപരിപാടികളും നടക്കും. മേയ് ഒന്നിന് കാവടി ഘോഷയാത്രയും അഗ്നിക്കാവടിയും നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30ന് ആനപ്പുറത്ത് എഴുന്നള്ളത്ത്. ആറാം തിയതി ചൊവ്വാഴ്ച രാവിലെ 10.30 നാണ് പൊങ്കാല.