പൊഴിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു
1545954
Sunday, April 27, 2025 6:45 AM IST
പാറശാല: പൊഴിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പാറശാല ശിവശങ്കരനെന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി ശ്രീഭൂതബലി എഴുന്നള്ളിപ്പ് നടക്കുന്നതിനിടിയിലാണ് ആന ഇടഞ്ഞത്.
തുടര്‍ന്ന് ആന, ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ നശിപ്പിക്കുകയും ചുറ്റമ്പലം തകര്‍ക്കുകയും ചെയ്തു. പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇട ചങ്ങല ഉപയോഗിച്ചിരുന്നതിനാല്‍ ആനക്ക് കൂടുതല്‍ ആക്രമണം നടത്തുവാന്‍ സാധിച്ചില്ല. ആനയെ നിയന്ത്രിക്കുവാന്‍ ശ്രമിച്ച പാപ്പാന്മാരെ ആന ആക്രമിക്കാനും ശ്രമിച്ചു.