കോവളത്ത് ഹോട്ടലിൽ വ്യാജ ബോബു ഭീഷണി
1545937
Sunday, April 27, 2025 6:33 AM IST
വിഴിഞ്ഞം: കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി. പോലീസും, ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പത്തരയോടെയാണ് അധികൃതർക്ക് ഇ- മെയിൽ സന്ദേശം എത്തുന്നത്. ഉച്ചക്കു രണ്ടു മണിക്കുള്ളിൽ സഞ്ചാരികളെ ഒഴിപ്പിക്കണമെന്നും അതിനുള്ളിൽ ബോംബ് പൊട്ടുമെന്നുമായിരുന്നു സന്ദേശം.
വിവരമറിഞ്ഞ് പോലീസ് വ്യാപക തിരച്ചിൽ നടത്തിസന്ദേശം വ്യാജമെന്ന് ഉറപ്പുവരുത്തി മടങ്ങിയിരുന്നു. ഇതിന മുൻപും കോവളത്തെ ചില ഹോട്ടലുകളിൽ ഇത്തരം സന്ദേശങ്ങൾ എത്തിയിരുന്നു. അന്നും പോലീസ് പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയിരുന്നു.