നേമത്ത് ലഹരി വിരുദ്ധറാലി
1545956
Sunday, April 27, 2025 6:45 AM IST
നേമം: നേമം ജനമൈത്രി പോ ലീസിന്റെ നേതൃത്വത്തിൽ നേമത്ത് ലഹരി വിരുദ്ധ ബഹുജന റാലി സംഘടിപ്പിച്ചു. വൈകുന്നേരം നാലിനു പഴയ കാരയ്ക്കാമണ്ഡപത്തു നിന്നാരംഭിച്ച റാലി സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. റാലി പ്രാവച്ചമ്പലത്ത് സമാപിച്ചു.
നേമം ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ ജയൻ, ജനമൈത്രി സിആർഒ സബ് ഇൻസ്പെക്ടർ പ്രവീൺ ചന്ദ്ര പ്രതാപ്, കൗൺസിലർമാരായ യു. ദീപിക, എൽ. സൗമ്യ, എസ്.കെ. ശ്രീദേവി, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാഗേഷ്, കല്ലിയൂർ പഞ്ചായത്ത് അംഗം ചന്ദുകൃഷ്ണ, ഫ്രാൻസ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്് മണ്ണാങ്കൽ രാമചന്ദ്രൻ, ജനറൽ സെക്രട്ടറി വിജയൻ നായർ,
പട്ടം സ്മാരക വോളിബോൾ ട്രെയിനിംഗ് വിദ്യാർഥികൾ, വിവിധമത, രാഷ്ട്രീയ,യുവജന സംഘടനകൾ, കോർപ്പറേഷൻ, കല്ലിയൂർ, പള്ളിച്ചൽ പഞ്ചായത്തുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, നിർഭയ വോളൻന്റിയർമാർ, വിദ്യാർഥികൾ, അധ്യാപകർ, എസ്പിസി, നാഷണൽ സർവീസ് സ്കീം, സർവീസ് സംഘടനകൾ എന്നിവർ പങ്കെടുത്തു.