ജ്യൂസ് കടയില്‍നിന്നു പുക ഉയര്‍ന്നതു പരിഭ്രാന്തി പരത്തി
1546293
Monday, April 28, 2025 6:36 AM IST
പേരൂര്‍ക്കട: ജ്യൂസ് കടയില്‍ നിന്നു പുക ഉയര്‍ന്നതു പരിഭ്രാന്തി പരത്തി. അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ലം സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള കിട്ടൂസ് സ്റ്റോഴ്സില്‍ നിന്നാണ് പുക ഉയര്‍ന്നത്.
കടയ്ക്കുള്ളിലുണ്ടായിരുന്ന ഫ്രീസറിന്റെ ഇലക്ട്രിക്കല്‍ ഭാഗം ഷോര്‍ട്ടായതായിരുന്നു പ്രശ് നം. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സുധീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റെത്തിയെങ്കിലും അപ്പോഴേക്കും പ്രശ്നം പരിഹരിച്ചിരുന്നു.