ഭീകരതയ്ക്കെതിരേ പ്രതിജ്ഞ ചൊല്ലി
1545669
Saturday, April 26, 2025 6:44 AM IST
നെടുമങ്ങാട് : ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി നെടുമങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മെഴുകുതിരി തെളിയിച്ചു.
തുടർന്ന് പുഷ്പാർച്ചനയും ഭീകരതയ്ക്കെതിരേയുള്ള പ്രതിജ്ഞയും ചൊല്ലി. ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനന്റെ അധ്യക്ഷതയിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എൻ. ബാജി, യുഡിഎഫ് ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ,ഡിസിസി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ, വി.എസ്.ശശി,എ.റഹീം, രാജ്മോഹനൻ, വണ്ട സതി, ചന്ദ്രകുമാർ, കറ്റുവെട്ടി ചന്ദ്രൻ , നെട്ടയിൽ ഷിനു, രഘു തുടങ്ങിയവർ പങ്കെടുത്തു.
നെടുമങ്ങാട് : ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂഴി ജംഗ്ഷനിൽ ദുഃഖസൂചകമായി ദീപം തെളിയിക്കുകയും അനുശോചന യോഗം നടത്തുകയും തീവ്രവാദത്തിനെതിരേ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
മൂഴിമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടം പള്ളി സനൽ, കെ. ശേഖരൻ, ഇര്യനാട് രാമചന്ദ്രൻ, വേങ്കവിള സുരേഷ്,കല്ലിയോട് ഭുവനേന്ദ്രൻ,ഷമി മൂഴി തുടങ്ങിയവർ പ്രസംഗിച്ചു.