അമരവിള- കാരക്കോണം റോഡ് നിർമാണം: ഉപരോധ സമരം നടത്തി
1546300
Monday, April 28, 2025 6:46 AM IST
വെള്ളറട: അമരവിള കാരക്കോണം റോഡ് നിര്‍മാണത്തിനായി മതിയായ വീതിയില്‍ കുന്നത്തുകാല്‍ ജംഗ്ഷനില്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാത്തതിലും അപകടകരമായ രീതിയില്‍ കെട്ടിടങ്ങൾ പൊളിച്ചു നിര്ത്തിയിരിക്കുന്നതിലും പ്രതിഷേധിച്ച് ബി ജെപി കുന്നത്തുകാല്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തുകാലില്‍ റോഡ് ഉപരോധം നടത്തി.
ഏരിയാ പ്രസിഡന്റ് വണ്ടിത്തടം ദിലീപിന്റെ അധ്യക്ഷതയില്‍ പാറശാല മണ്ഡലം പ്രസിഡന്റ് മണവാരി രതീഷ് ഉപരോധം ഉദ്ഘാടനം ചെയ്തു.