ലോട്ടറി വിൽപ്പനയുടെ മറവില്‍ മദ്യവില്‍പ്പന; ഒരാള്‍ പിടിയില്‍
1546299
Monday, April 28, 2025 6:46 AM IST
പേരൂര്‍ക്കട: ലോട്ടറിടിക്കറ്റ് വില്‍പ്പനയുടെ മറവില്‍ മദ്യവില്‍പ്പന നടത്തിയ ആളെ തമ്പാനൂര്‍ പോലീസ് പിടികൂടി. വലിയശാല സ്വദേശി മോഹന്‍കുമാര്‍ (60) ആണ് പിടിയിലായത്. മൂന്നുലിറ്റര്‍ വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് ഇയാളുടെ സ്കൂട്ടറില്‍നിന്നു പിടികൂടിയത്.
തമ്പാനൂര്‍ ലാല്‍ ടൂറിസ്റ്റ് ഹോമിന് എതിര്‍വശത്ത് ലോട്ടറികച്ചവടം നടത്തിവരുന്ന മോഹന്‍കുമാര്‍ ഇതിന്റെ മറവില്‍ അനധികൃത മദ്യവില്‍പ്പന നടത്തിവരികയായിരുന്നു. തമ്പാനൂര്‍ സിഐ വി.എം. ശ്രീകുമാറും സംഘവുമാണ് മദ്യം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.